Jun 8, 2009

ഏകനായലയുന്നു ഞാന്‍

തേങ്ങുന്നുവെന്‍ മാനസമേകാന്തതയുടെ നിശബ്ദ യാമങ്ങളില്‍,
വിതുമ്പുന്നു ഞാനെന്നോര്‍മ്മകളുടെ തിരത്തള്ളലിനിടയിലും

അറിയുന്നൂ ഞാനകലുന്നുവെന്‍ സുഹൃത്തുക്കളീല്‍ നിന്നും..
ചാറ്റിങ്ങുമീമെയിലും കാരണം മറക്കില്ല്ലാരുമെന്‍ നാമം...നാമം മാത്രം..

ആത്മാവില്ലാത്ത ഫോര്‌വേഡുകളും ആത്മാര്‍ത്ഥതയില്ലാത്താ ചാറ്റും..
നില നിര്‍ത്തുമോ സുഹൃത്‌ ബദ്ധങ്ങളുടെ തീവ്രത.....

ഓരോരുത്തരായിപ്പിരിഞ്ഞു പോകുമ്പോളുമാശ്വസിച്ചു ഞാനൊറ്റക്കാകില്ലൊരിക്കലുമെന്ന്‌
ഒരുമിച്ചു വന്നവരില്‍ ഞാനിനിയേകനീ മഹാനഗരത്തില്‍..

വരുന്നൂ പലരും പകരക്കാരായി, പക്ഷേ അവര്‍ പകരം വെക്കുന്നത്‌ വാടക...അതുമാത്രം........

സംഭാഷണങ്ങള്‍ ഫോര്‍മലായി, നിറയുന്നൂ ജാവയും ടെസ്റ്റിങ്ങും മെയിന്‍ഫ്രെയിമും വാക്കുകളില്‍....
അതും ഷിഫ്റ്റുകള്‍ക്കിടയില്‍ കിട്ടുന്ന വിരള നിമിഷങ്ങളില്‍ ....കുറച്ചു മാത്രം

എനിക്കു വേഗത കുറഞ്ഞോ, അതോയെനിക്കു ചുറ്റുമുള്ളവര്‍ വേഗത്തിലോടുന്നതോ?

ധരിക്കുന്നു ഞാന്‍ മോഡേണ്‍ , അവയെന്നെ മാറ്റുന്നു ബാഹ്യമായ്‌ ....മാത്രം.....

എങ്കിലും എന്‍റെയുള്ളിലെ നാട്ടിന്‍ പുറത്തുകാരനിന്നും പകയ്ക്കുന്നു, ഭയക്കുന്നു പലതിനേയും...

എങ്ങനെ മാറുമെന്നു ചിന്തിക്കുന്ന നിമിഷാര്‍ദ്ധത്തില്‍ മാറുന്നു പലതുമെന്‍ ചിന്തയുടെ അപ്പുറത്തേക്ക്‌....

മള്‍ട്ടിപ്ലെക്സുകളിലും ഷോപ്പിംഗ്‌ മാളുകളിലും എന്തിന്‌, ലോക്കല്‍ ട്രെയിനിന്‍റെ ഇടുങ്ങിയ കമ്പാര്‍ട്ടുമെന്‍റില്‍ വരെ ഞാനൊരന്യഗ്രഹ ജീവി....

ഇങ്ങനെയേകനായലയുമ്പോള്‍ തികട്ടി വരുന്നു ഞങ്ങളൊന്നിച്ചു കറങ്ങിത്തിരിഞ്ഞയേടുകള്‍...

അകന്നു പൊയത്‌ കുറച്ചു സുഹ്റുത്തുക്കള്‍ മാത്രമോ അതോയെന്‍റെ ജീവിതത്തിലെ വസന്തകാലമോ...

ഇനിയുമെത്രനാളിങ്ങനെ, അറിയില്ലയെങ്കിലും കാത്തിരിക്കുന്നു ഞാന്‍ ആ നല്ലനാളുകളുടെ രണ്ടാം വരവിനായ്‌......