വര്‍ഷങ്ങള്‍ക്കു മുന്‍പ്, ക്രിത്യമായി പറഞ്ഞാല്‍ പതിനെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പപ്പന്‍ സ്വത്തു തര്‍ക്കത്തില്‍ തന്‍റെ അമ്മാവനുമായിട്ടുള്ള വഴക്ക് ആരംഭിക്കുന്നത്. ആ കലഹത്തില്‍ , സ്വാഭാവികമായും മെമ്പര്‍ക്കു മേല്‍ക്കൊയ്മയുള്ള പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയുടെ തീരുമാനം പപ്പനു എതിരായിരുന്നു.പാര്‍ട്ടിയുടെ പ്രതിച്ഛായ കാത്തു സൂക്ഷിക്കാന്‍ വേണ്ടി എന്തൊക്കെ വസ്തുതകളുണ്ടെങ്കിലും, ന്യായം ആരുടെ ഭാഗത്താണെങ്കിലും, പാര്‍ട്ടിയുടെ കുടയത്തൂരിലെ പൊന്നോമന പുത്രനായ മെമ്പര്‍ക്കെതിരെ കേസ് കൊടുക്കരുതെന്ന് പാര്‍ട്ടി പപ്പനെ വിലക്കി. എന്നാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നന്നാക്കാന്‍ നോക്കിയാല്‍ തനിക്കു ചായ കുടിക്കാനുള്ള 'വഹ' കൂടി നഷ്ടപ്പെടുമെന്ന് എതിര്‍ പ്രസ്താവനയിറക്കി പപ്പന്‍ , മെമ്പര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍ ചായയോ ദിനേശ് ബീഡിയോ അല്ല ഒരു സഖാവിനു വേണ്ടത് പാര്‍ട്ടിയുടെ പ്രതിച്ഛായ കാത്തു സൂക്ഷിക്കാനുള്ള ആത്മാര്‍ത്ഥതയാണെന്നു പറഞ്ഞ് പാര്‍ട്ടി പപ്പനെ പുറത്താക്കി.
പാര്‍ട്ടിക്കു പുറത്തായെങ്കിലും സാമൂഹിക സേവനത്തിനു വേണ്ടിയുള്ള 'ഉള്‍വിളിയാല്‍' ഏറെ നാള്‍ നിഷ്ക്രിയനായിരിക്കാന്‍ പപ്പനു കഴിഞ്ഞില്ല. നോട്ടീസടിക്കാന്‍ വിഷയമില്ലാതിരുന്ന സംഘപരിവാറുകാര്‍ക്ക് മെമ്പറുടേ അഴിമതിയുടെ കഥകള്‍ ചോര്‍ത്തിക്കൊടുത്തതും എന്തിനു പഞ്ചായത്തു പടിയില്‍ നിരാഹര സമരമിരുന്നതും ഈ ഉള്‍വിളിയുടെ ഫലമാണെന്ന് പപ്പന്‍ പറയും. എന്തായാലും ഇതൊക്കെ കഴിഞ്ഞതോടെ പരിവാരുകാര്‍ക്ക് പപ്പനോടുള്ള സമീപനത്തില്‍ മാറ്റം വന്നു തുടങ്ങി. 'ശത്രുവിന്‍റെ ശത്രു മിത്രം' എന്ന തത്വം അക്ഷരാര്‍ത്ഥത്തില്‍ അവരങ്ങേറ്റടെത്തു എന്നു സാരം. നുഴഞ്ഞു കയറ്റത്തില്‍ പാകിസ്ഥാന്‍ പോലും തന്‍റെ പിന്നിലെ വരൂ എന്നു തെളിയുക്കുന്ന വിധം , കിട്ടിയ സന്ദര്‍ഭം കൈവിടാതെ പപ്പന്‍ 'പരിവാര്‍ കുടുംബത്തിന്‍റെ' ഉന്നത ശ്രേണിയിലേക്കു കയറിപ്പറ്റി. എങ്കിലും ശരിക്കും സംഘപരിവാര പിള്ള വിഭാഗത്തിന്‍റെ ഒരനിഷേധ്യ നേതാവായി മാറിയത് പിന്നെയും ഒന്നന്നൊര വര്‍ഷം കഴിഞ്ഞാണ്. അതായത് കുടയത്തൂരിനെ ഞെട്ടിച്ചു കൊണ്ട് അയോധ്യയിലെ കര്‍സേവയില്‍ പങ്കെടുക്കാന്‍ പപ്പന്‍ തീരുമാനിച്ചതിനു ശേഷം!
കുടയത്തൂര്‍ എന്നും ശാന്തമാണ്. അക്കര പള്ളിയിലെ പെരുന്നാളിനോ അയ്യപ്പന്‍ കാവിലെ ഉത്സവത്തിനോ ഒന്നോ രണ്ടോ ദിവസം അതിനു മാറ്റമൂണ്ടായാലായി.അല്ലെങ്കില്‍ എന്നും ശാന്ത സുന്ദരമാണ് കുടയത്തൂര്. ഞായറാഴ്ചകളില്‍ കുടയത്തൂരിനെ ഒന്നു ഉഷാറാക്കാന്‍ കെല്പുള്ളതായിരുന്നു ബൈജുവേട്ടന്‍റെയും ഗോപിപ്പിള്ളയുടെയും കൂട്ടരുടെയും പ്രകടനങ്ങള്‍ . ബൈജുവേട്ടനെക്കുറിച്ചു ഞാന്‍ പറഞ്ഞു കഴിഞ്ഞു. പിന്നെയുള്ളത് മൂന്നാം വാര്‍ഡിലെ അന്ന ദാതാവായ ഗോപിപ്പിള്ളയാണ്. അദ്ദേഹമാണ് മൂന്നാം വാര്‍ഡിന്‍റെ സിരാകേന്ദ്രമായ 'സിഗ്മാ ജംഗ്ഷനി'ല്‍ ഉള്ള റേഷന്‍ കടയുടെ ഉടമ. പറഞ്ഞു വന്നത് ഇവരുടെ ഞായറാഴ്ച പ്രകടനങ്ങള്‍ അവിടുനത്തെ ശാന്തതയെ ഭഗ്ഗിക്കുകയല്ല, മറിച്ച് "കുടയത്തൂരിന്‍റെ ഒരതിരു കാക്കുന്ന കുടയത്തൂര്‍ വിന്ദ്യനിലെ വനത്തില്‍ നിന്നും ഇടക്കിടെ പറന്നു വരുന്ന ക്രിഷ്ണപ്പരുന്തിനേപ്പോലെ" " മൂലമറ്റത്തെ പവ്വര്‍ ഹൗസില്‍ നീന്നും വരുന്ന വേള്ളം സ്രേതസ്സായുള്ള തൊടുപുഴ ആറ്റിലെ(കുടയ്ത്തൂരിന്‍റെ മറ്റേ അതിരു കാക്കുന്ന ) ഓളങ്ങള്‍ക്കിടയിലൂടെ ഇടക്കൈടെ തലപൊക്കി നോക്കുന്ന നീര്‍ക്കോലികളെ പ്പോലെ" കുടയത്തൂരിലെ പ്രക്രുതിയുടെ ഭാഗമായി മാറുകയാണു ചെയ്തത്. യഥാര്‌ത്ഥത്തില്‍ ആ ശാന്തതക്ക് ശരിക്കും ഭംഗമേറ്റത് ഒരിക്കല്‍ മാത്രമാണ്, ഭാരതത്തന്‍റെ നിഷ്കളങ്കതക്ക് ക്ഷതമേറ്റ അതേ സമയത്ത്!! അയോധ്യയില്‍ കര്‍സേവ നടന്ന സമയത്ത്!!!!
പോലീസ് മൂന്നാം വാര്‍ഡിലും കുടയത്തൂരിലും സദാ റോന്തു ചുറ്റുന്ന സമയം. കര്‍സേവയില്‍ പങ്കെടുക്കുന്നതില്‍ നിന്നു പ്രവര്‍ത്തകരെ തടയുന്നതിന് വേണ്ടി നടത്തിയ കരുതല്‍ അറസ്റ്റില്‍ ഒരുമാതിരിയുള്ള തലമൂത്ത സംഘപ്രവര്‍ത്തകരെല്ലാം പോലീസു കസ്റ്റഡിയില്‍ ആയി.ശേഷിക്കുന്നത് പപ്പനടക്കം ചില 'പിള്ള പരിവാരങ്ങള്‍'. ഇവരയൊന്നും പോലീസ് വെറുതെ വിട്ടതോ മറ്ന്നു പോയതോ അല്ല, 'നമ്മുടെ കൂട്ടത്തിലുള്ള പിള്ളേരെ പോലീസിനേക്കൊണ്ടു പിടിപ്പിച്ച് ഇടികൊള്ളിക്കേണ്ട' എന്നുള്ള ശക്തമായ ഒരു പിള്ള വികാരം പടര്‍ന്നതു കൊണ്ട് , കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരുമായ പിള്ളേച്ചന്മാരും പിള്ളവാമങ്ങളും അവരുടെ വീടിന്‍റെ തട്ടിന്‍പുറങ്ങളോ, അറപ്പുരകളോ താത്ക്കാലിക അഭയസ്ഥാന മായി നല്‍കിയതിനാല്‍ മാത്രം പപ്പനും കൂട്ടരും പിടി കൊടുക്കാതെ കുറച്ചു നാള്‍ നടന്നു. ഒരു മാതിരിയുള്ള പിള്ളവീടുകളിലെല്ലാം തട്ടിന്‍ പുറങ്ങളോടു കൂടിയതാണ്. അതായത് 'അറയും നിരയും' സ്റ്റൈലിലുള്ള വീടുകളാണധികവും. തടി കൊണ്ടു നിര്‍മ്മിച്ചിരിക്കുന ഭിത്തികള്‍, തട്ടിന്‍പുറം, ചിത്രപ്പടികള്‍ ചെയ്ത വാതിലുകള്‍, മൂന്നും നാലും വാതിലുകളും ജനലുകളുമുള്ള റൂമുകള്‍ ( അടുക്കളകൂടാതെ അത്തരത്തിലുള്ള ഒരു നാലഞ്ചു മുറികളെങ്കിലും കാണും ഓരോ വീടിനും), പൂജാമുറി, അറകള്‍ ( നെല്ല്, അരി എന്നിവ നിറച്ചു വെച്ചിരുന്നിരുന്നതിവിടെയാണ്, ഇതിനകത്തേക്ക് ശുദ്ധവായു കയറില്ല, ധാന്യം കേടാകാതെയിരിക്കാനാണ് ഇത്തരത്തിലുള്ള സെറ്റപ്പ്) ഇതൊക്കെയാണ് അത്തരത്തിലുള്ള വീടിന്‍റെ പ്രത്യേകതകള്‍.
ഇങ്ങനെയുള്ള ഏതോ ഒരു വീട്ടിലേ അറക്കക്കത്തിരുന്ന് ശ്വാസം മൂട്ടുമ്പോളായിരിക്കണം പപ്പനു ബേധോദയമുണ്ടായത്. 'ഏന്തു കൊണ്ട് തനിക്കു പോയിക്കൂടാ അയോധ്യക്ക്? ' എന്തായാലും വാര്‍ത്തയറിഞ്ഞ് മൂന്നാം വാര്‍ഡ് ഞെട്ടി, കുടയത്തൂരും ഞെട്ടി, എന്തിനു ഇടുക്കി ജില്ല വരെ ഞെട്ടി.അത്യാവശ്യം ചില അറസ്റ്റുകളൊക്കെ നട്ത്തി പോലീസും ശാന്തമായിരിക്കുന്ന സമയം നോക്കി പപ്പന്‍ തന്‍റെ യാത്രയുടെ ഡേറ്റ് നിശ്ചയിച്ചു . അങ്ങനെ മിസ്റ്റര്‍ പപ്പന്‍റെ അയോധ്യാ യാത്ര കെങ്കേമമായി കൊണ്ടാടി,. തങ്ങളുടെ പുണ്യഭൂമി സംരക്ഷിക്കാന്‍ പോകുന്ന വീരനായകനു വേണ്ടി പെണ്‍കിടാങ്ങള്‍ താല്പ്പൊലിയേന്തി യാത്രയയപ്പു നല്‍കി, അമ്മൂമ്മമാര്‍ വല്യ വായിലെ കൊരവയിട്ടു, കിടാങ്ങള്‍ പടക്കം പൊട്ടിച്ചു, യുവാക്കള്‍ തങ്ങള്‍ പിരിച്ചെടുത്ത ആയിരക്കണക്കിനു രൂപ പപ്പന്‍റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.മനസ്സില്ലാ മനസ്സോടെ പപ്പന്‍ ആ പണമെല്ലാം സ്വീകരിച്ചു, "നിങ്ങളുടെ പണമല്ലാ, സ്നേഹമാണെന്‍റെ ശക്തി ....." എന്ന പ്രഖ്യാപത്തോടെ. അവസാനം വണ്ടിയില്‍ കയറാന്‍ നേരം പപ്പന്‍ തിരിഞ്ഞു നേക്കി, തന്നെ തെറി വിളിച്ചിരുന്ന നാവു കൊണ്ട് ജയ് വിളിക്കുന്ന യുവാക്കള്‍, പ്രാകിയിരുന്ന നാവു കോണ്ടു അനുഗ്രഹിക്കുന്ന അമ്മൂമ്മമാര്‍,. പുച്ഛിച്ചു തള്ളിയിരുന്ന പെണ്‍കിടാങ്ങളുടേ മുഖത്ത് ഒരാരാധന ഭാവം. അഭിമാനം കൊണ്ടു പപ്പന്‍റെ ഉള്ളു നിറഞ്ഞു, അതു നിറഞ്ഞു കവിഞ്ഞു രണ്ടു തുള്ളി കണ്ണു നീരായി കുടയത്തൂരിന്‍റെ മണ്ണിനെ പൂളകമണിയിച്ചു.അതോടെ ജയ് വിളികള്‍ ഉച്ചസ്ഥായിയിലായി. അകന്നു പോകുന്ന പപ്പന്‍റെ വണ്ടി കാണാമറയത്തു മറ്യുന്നതു വരെ ജനം അവിടെത്തന്നെ നിന്നു ജയ് വിളി തുടര്‍ന്നു, പിന്നെ അതിന്‍റെ ഘനം കുറഞ്ഞു കുറഞ്ഞു ഒടുവില്‍ കെട്ടടങ്ങി.
അന്നുമുതല്‍ മൂന്നാം വാര്‍ഡിലെ ആളുകളുടെ പൊതു വിജ്ഞാനം കൂടാന്‍ തുടങ്ങി, കാരണം പത്രം വായിക്കാത്തവര്‍ പോലും അരിച്ചു പറക്കി പത്രം വായിക്കാന്‍ തുടങ്ങി, എവിടെയെങ്കിലും തങ്ങളുടെ പപ്പന്‍റെ പേരു വന്നിട്ടുണ്ടോ എന്നു നോക്കാന്‍ . മമ്മദേട്ടന്‍റെ ചായക്കടയിലെ റേഡിയോ ഫുള്‍ ഓളിയത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. റേഡിയയുടെ സൗണ്ട് കേല്‍ക്കുമ്പോഴേ തെറിയുമായി വന്നിരുന്ന ഗോപിപ്പിള്ള പോലും ന്യൂസിന്‍റെ സമയമാകുമ്പോള്‍ കടയില്‍ കയറി വന്ന് ഒരു കാലിച്ചായ ഓഡര്‍ ചെയ്ത് "നമ്മുടെ പപ്പനേക്കുറിച്ചൊരു വിവരേമില്ലേ മമ്മദേ?" എന്നു വരെ ചോദിക്കാന്‍ തുടങ്ങി. ഗോപിപ്പിള്ളയുടെ റേഷന്‍ കടയും മമ്മദിന്‍റെ ചായക്കടയും ഇരിക്കുന്നത് ഒറ്റക്കെട്ടിടത്തിന്‍റെ തൊട്ടടുത്ത മുറികളിലായതിനാലും ആ കെട്ടിടത്തിന്‍റെ ഉടമ മേല്പറഞ്ഞ ഗോപിപ്പിള്ളയായതിനാലും സര്‍വ്വോപരി മമ്മദു ചേട്ടന്‍ ക്രിത്യമായി വാടക കൊടുക്കാന്‍ സദാ വിമുഖനായതിനാലും ഗോപിപ്പിള്ള മമ്മദു ചേട്ടനെ എന്തിനും ഏതിനും തെറിവിളിക്കുന്നത് ഒരു സാദാരണ സംഭവമായിരുന്നു.
അങ്ങനെ പപ്പന്‍റെ വിഖ്യാതമായ യാത്ര കഴിഞ്ഞിട്ട് കുറച്ചു ദിവസം കഴിഞ്ഞു, ആളുകള്‍ പതുക്കെപ്പതുക്കെ അതിനേക്കുറിച്ചു മറന്നു തുടങ്ങി. അങ്ങനെയിരിക്കെ പത്ര ഏജന്‍സിയുടെ എന്തോ ആവശ്യത്തിനു എറണാകുളത്തിനു പോയി വന്ന പത്രമുണ്ണി വന്നത് ഞെട്ടിക്കുന്ന ഒരു ന്യൂസുമായിട്ടാണ്. 'പത്രം ഉണ്ണി' പത്ര പ്രവര്‍ത്തകനൊന്നുമല്ല, എന്തിനു പത്താം ക്ലാസ്സു പോലും കണ്ടിട്ടില്ല, എന്നാലും രാഷ്ട്രീയ വിശകലനത്തില്‍ ഉണ്ണിയുടെ ഏഴയലത്തു വരാന്‍ പോലും ഏതു കൊടി കെട്ടിയ പത്രപ്രവര്‍ത്തകനും കഴിയില്ല.അദ്ദേഹത്തിന്‍റെ പ്രഥാന തൊഴില്‍ പത്ര വിതരണമാണ്, രാവിലെ ഏഴു മണിക്ക് മുന്‍പ് തന്റെ മുഖ്യ തൊഴില്‍ നിര്‍ത്തുന്ന ഉണ്ണി, അതിനു ശേഷം സാമൂഹിക സേവനമായി അന്വേഷണാത്മക പത്രപ്രവര്‍ത്തനമെന്ന ലോക്കല്‍ ന്യൂസു പിടുത്തം,അതിന്റെ വിശകലനം വിതരണം എന്നിങ്ങനെയുള്ള തൊഴിലുകളിലേക്കു കടക്കും.
ഉണ്ണി എറണാകുളത്തു താന്‍ താമസിച്ച അപ്സര ലോഡ്ജില്‍ വെച്ച് നമ്മുടെ പപ്പനെ അല്ല പപ്പനേപ്പോലിരിക്കുന്ന ഒരാളേ കണ്ടു വത്രേ. 'എടാ പപ്പാ......' എന്നു വിളിച്ചപ്പോള്‍ തരിഞ്ഞു നോക്കിയ പ്രസ്തുത വ്യക്തി ഞാന്‍ പപ്പനല്ല പാലാക്കാരന്‍ വര്‍ഗ്ഗീസാണെന്നു പറഞ്ഞു മുങ്ങിയത്രേ .. എന്തായാലും ഈ വാര്‍ത്തക്ക് വമ്പിച്ച പ്രാധാന്യം കൊടുക്കാന്‍ മെംമ്പറും കൂട്ടരും 'ക്ഷ' 'ഞ്ഞ' 'ണ്ണ' വരച്ചു ശ്രമിച്ചെങ്കിലും തങ്ങളുടെ വീരനായകനെ കരിവാരിക്കാണിക്കാന്‍ ഇഷ്ടമില്ലാത്ത അനുയായികള്‍ 'ഒരാളേപ്പോലെ ഈ ലോകത്തില്‍ ഏഴു പേരുണ്ടെന്ന പൊതു തത്ത്വത്തില്‍' വിശ്വസിച്ചും എന്നാല്‍ പപ്പന്‍റെ മേല്‍ക്ക് ഇച്ചിരി കരി വീണാലും തങ്ങള്‍ പിന്തുണക്കുന്ന പ്രസ്ഥാനത്തിന്‍റെ മേത്ത് കരി വീഴരതെന്നാഗ്രഹിക്കുന്നവര്‍ പപ്പന്‍റെ അപ്പന്‍ കുറച്ചു നാള്‍ പാലായില്‍ പോയി നിന്നിരുന്നെന്നും അവിടെയുള്ള ഒരവിഹിതത്തില്‍ നിന്നും ഉണ്ടായതാകാം പപ്പനേപ്പോലിരിക്കുന്ന 'വര്‍ഗ്ഗീസ്' എന്നു പേരുള്ള പ്രസ്തുത വ്യക്തിയെന്നും മറ്റുമുള്ള കഥകള്‍ പ്രചരിപ്പിച്ചും നിര്വ്രതിയടഞ്ഞു.
മൂന്നാം വാര്‍ഡിലെ രാഷ്ട്രീയ കാലാവസ്ഥ - 1
'ബൈജുവേട്ടന്‍റെ ദാമ്പത്യ'വും പൊക്കന്‍ പിള്ളയും
Showing posts with label കുടയത്തൂര് പുരാണം. Show all posts

Jan 13, 2009
Nov 17, 2008
മൂന്നാം വാര്‍ഡിലെ രാഷ്ട്രീയ കാലാവസ്ഥ - 1
മൂന്നാം വാര്‍ഡിരിക്കുന്നതു കുടയത്തൂര്‍ പഞ്ചായത്തിലും കുടയത്തൂര്‍ പഞ്ചായത്തിരിക്കുന്നത് തൊടുപുഴ താലൂക്കിലും തൊടുപുഴ താലൂക്കിരിക്കുന്നത് ഇടുക്കി ജില്ലയിലും ഇടുക്കി ജില്ല കേരളത്തിലും ആകയാല്‍ കേരളത്തിന്‍റെ പൊതുവായ രാഷ്ട്രീയ കാലാവസ്ഥ തന്നെയായിരുന്നു മൂന്നാം വാര്‍ഡിലെ പിള്ളമാര്‍ക്കിടയിലും നിലനിന്നിരുന്നത്. കുറച്ച് ഇടതു പിള്ള , കുറച്ചു വലതു പിള്ള, പിന്നെ വളരെക്കുറച്ച് സംഘപരിവാര പിള്ളകള്‍ . ഇടതു പിള്ളമാരെ നയിച്ചിരുന്നത് 'വരിക്കപ്ലാക്കല്‍' തറവാട്ടിലെ കാലം ചെയ്ത തറവാടി രാമക്രിഷണപിള്ളകളുടെ ഇളയ മകന്‍ വാസുദേവന്‍ പിള്ളയായിരുന്നു. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്, സോഷ്യലിസത്തിലുള്ള അടിയുറച്ച വിശ്വാസം ( ഷെയര്‍ ഇടുന്നത് തെങ്ങ് കയറ്റക്കാരന്‍ പരമു വെന്നോ ജ്വല്ലറി ഉടമ ഗോപാലനാചാരി എന്നോ തിരിച്ച് വ്യതാസമില്ലാതെ ആരോടൊത്തും, ഷെയര്‍ ഇടുന്നത് ആരായാലും കൂടെപ്പോയി 'അടിക്കുന്നവന്‍ ' എന്നര്‍ത്ഥം.)എന്നി ഗുണങ്ങള്‍ ഉള്ളതിനാല്‍ പിള്ളകളില്‍ ഒരു ഭാഗത്തിന്‍റെയും 'അപിള്ളക'ളില്‍ ഭൂരിഭാഗത്തിന്‍റെയും പിന്തുണയുള്ളവന്‍.മൂന്നാം വാര്‍ഡ് ഉണ്ടായ കാലം മുതല്‍ അതിന്‍റെ മെമ്പര്‍ പദവി അലങ്കരിക്കുന്നവന്‍.നേരത്തെ പറഞ്ഞ സോഷ്യലിസം കാരണം അപ്പനപ്പൂപ്പന്മാര്‍ ഉണ്ടാക്കിയ സ്വത്തുക്കള്‍ നശിപ്പിച്ച 'മുടിയനായ പുത്രന്‍ ' എന്ന പദവിയും അഡീഷണലായി വഹിക്കുന്നവന്‍. വാസുദേവന്‍ പിള്ളയുടെ വീട്ടിലെത്തെണമെങ്കില്‍ 'മെമ്പറുടെ വീട്ടിലേക്കുള്ള വഴി' എന്നു തന്നെ ചോദിക്കണം, കാരണം മെമ്പര്‍ എന്നത് അങ്ങേരുടെ പേരിന്‍റെ ഒരു പര്യായമായിക്കഴിഞ്ഞിരിന്നു.
വലതു പിള്ള വിഭാഗത്തിന്‍റെ നേതാവ് അയ്യന്‍ പിള്ള ആളൊരു രസികനും പൊതുകാര്യ പ്രസക്തനുമായിരുന്നു. 'അമ്പലം വിഴുങ്ങി' എന്ന അപര നാമദേയത്തില്‍ അറിയപ്പെടുന്ന അയ്യന്‍ പിള്ള വളരെക്കാലമായി സകലപിള്ളമാരുടെയും മൂലക്ഷേത്രമായ അയ്യപ്പന്‍ കോവിലിന്‍റെ ഖജാന്‍ജിയായിരുന്നു. അമ്പലം വിഴുങ്ങാന്‍ മാത്രം വലിയ വായൊന്നും പിള്ളക്കില്ലായിരുന്നെങ്കിലും വാസുദേവന്‍ പിള്ളയുടെയും കൂട്ടരുടേയും നിരന്തരമായ പ്രചരണത്തില്‍ നിക്ഷ്‌പക്ഷ്മതികള്‍ കൂടി അങ്ങേരെ 'അമ്പലം വിഴുങ്ങി' എന്ന ഓമനപ്പേരില്‍ സംഭോധന ചെയ്യുവാന്‍ തുടങ്ങി.ആളൊരു വലതനായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ സ്വജാതി പ്രേമം, പിള്ളമാര്‍ക്കിടയില്‍ (മാത്രം) അങ്ങേര്‍ക്ക് ഇത്തിരി മേല്‍ക്കയ്യ് നേടിക്കൊടുത്തിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും പിള്ള വികാരം പ്രസംഗിച്ചു (രഹസ്യമായി) നടക്കുന്ന അയ്യന്‍പിള്ളയെക്കോണ്ട് ഗുണമുണ്ടായിട്ടുള്ളത് എതിരാളി മെമ്പര്‍ക്ക് മാത്രമാണ് എന്നാണ് മൂന്നാം വാര്‍ഡിലെ അടക്കം പറച്ചില്‍. പിന്നെ അയ്യന്‍ പിള്ളയുടെ മറ്റൊരു വീക്‌നെസ്സ് ആയിരുന്നു, പൊക്കന്‍ പിള്ള. എന്തിനും ഏതിനും പൊക്കന്‍ പിള്ള വേണം, ചുരുക്കിപ്പറഞ്ഞാല്‍ അയ്യന്‍ പിള്ളയുടെ വലം കയ്യായിരുന്നു പൊക്കന്‍. ( അതും അയ്യന്‍റെ പരാജയങ്ങളുടെ പിന്നിലെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.)
ഈ രണ്ടു കൂട്ടരേയും നേരിടാന്‍ , കച്ചകെട്ടിയിറങ്ങിയ ഒരു കൂട്ടം 'യുവപിള്ളമാര്' മാത്രമടങ്ങിയതാണ് സംഘപരിവാര പിള്ള വിഭാഗം.നോട്ടിസ് അടിക്കുകയാണ് ഇക്കൂട്ടരുടെ പ്രധാന ഹോബി. "മെമ്പര്‍ പിള്ളയുടെ ബംമ്പര്‍ അഴിമതികള്‍", "അമ്പലകെട്ടിലെ ഇറ്റാലിയന്‍ ചാരന്‍" എന്നീ തലക്കെട്ടിലിറങ്ങിയ നോട്ടീസുകള്‍ അവയില്‍ ചിലതു മാത്രം. സംഘ പരിവാര പിള്ള വിഭാഗത്തല്‍ നാല്പതിനു മേളില്‍ പ്രായമുള്ള ഒരേ ഒരാളെ ഉണ്ടായിരുന്നുന്‍ള്ളു അദ്ദേഹമാണ് സാക്ഷാല്‍ ശ്രീമാന്‍ പപ്പന്‍ പിള്ള. (പത്മനാഭന്‍ പിള്ള എന്ന് പപ്പന്‍ സ്വയം വിളിക്കും). ഒരു അടിയുറച്ച കമ്യൂണിസ്റ്റായിരുന്ന പപ്പന്‍ എങ്ങനെ പരിവാറില്‍ വന്നു എന്നത് കുറെ ക്കാലമായി നാട്ടിലില്ലാതിരുന്ന പലരെയും പോലെ ഗള്‍ഫുകാരന്‍ സുകുമാരനും ഒരു അത്ഭുതമായിരുന്നു.സുകുമാരന്‍റെ അഭിപ്രായത്തില്‍ പപ്പനുണ്ടായിട്ടുള്ള പ്രഥാന മാറ്റങ്ങള്‍ ഇവൊയൊക്കെയാണ്.
"കളങ്ങളുള്ള കൈലി മുണ്ടും മുഷിഞ്ഞ ഷര്‍ട്ടും എരിഞ്ഞ ദിനേശ് ബീഡിയും മാറി. തേച്ച് വടി പോലിരിക്കുന്ന വെള്ള മുണ്ടും ഒറ്റക്കളര്‍ (ക്രീം അല്ലെങ്കില്‍ ബ്ലാക്ക് ) ഷര്‍ട്ടും ആയി വേഷം,നെറ്റിയിലൊരു ചന്തനക്കുറിയും . വഴി തെറ്റി പോലും അമ്പലത്തില്‍ പോകാതിരുന്ന ആള്‍ ദിവസത്തില്‍ രണ്ടു നേരം അമ്പലനടയില്‍ കാണാം. കാണുമ്പൊളുണ്ടായിരുന്ന " ബീഡിയുണ്ടോ സുകുമാരാ ഒരു തീപ്പെട്ടിയെടുക്കാന്‍" എന്ന ചോദ്യം 'വാഴയിലയുണ്ടോ സുകുവേട്ടാ പ്രസാദം പൊതിയാന്‍ ' എന്നായി മാറി. "
കമ്യൂണിസത്തില്‍ നിന്ന് പരിവാരിസത്തിലേക്കുള്ള മാറ്റം എങ്ങനെ സംഭവിച്ചു എന്ന് റിസേര്‍ച്ച് ചെയ്തവരുടെ കണ്ടു പിടുത്തങ്ങള്‍ ഇവയൊക്കെയായിരുന്നു. മെമ്പര്‍ പിള്ളയോടുള്ള അതി തീക്ഷ്ണമായ വിരോദമാണിതിന്‍റെ മൂലകാരണം..വിരോദത്തിന്‍റെ മൂലകാരണം അവര്‍ക്കിടയില്‍ നിലനിലക്കുന്ന ഒരു സ്ഥലത്തര്‍ക്കമാണ്...തര്‍ക്കത്തിന്‍റെ മൂലകാരണം പപ്പന്‍റെ അമ്മാവനാണ് മെമ്പര്‍ എന്നതു മാത്രവുമാണ്..എന്നാല്‍ ഇങ്ങനെ ഇസം മാറിയെത്തിയ പപ്പനെ പരിവാറുകാര്‍ എന്തു കൊണ്ട് ആരാധിക്കുന്നു, ബഹുമാനിക്കുന്നു ? ഇതറിയണമെങ്കില്‍ കുറെ കൊല്ലം പുറകിലേക്കു പോകണം..
തുടരും

ചേരിതിരിവ് :
കുടയത്തൂര് പുരാണം
Oct 22, 2008
'ബൈജുവേട്ടന്‍റെ ദാമ്പത്യ'വും പൊക്കന്‍ പിള്ളയും
തൊടുപുഴ എന്ന 'മഹാനഗര'ത്തില്‍ നിന്ന് 16 കിലോ മീറ്റര്‍ മാറി കിടക്കുന്ന ഒരു കൊച്ചു ഗ്രാമം :- കുടയത്തൂര്‍. ആ ഗ്രാമത്തിലെ പിള്ളമാര്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നാം വാര്‍ഡ്. എന്നു പറ്ഞ്ഞാല്‍ പത്തു പേര്‍ ഒരുമിച്ചിരുന്നു ചീട്ടുകളിച്ചാല്‍ അതില്‍ എഴു പേര്‍ പിള്ളയാകുന്ന , അഞ്ചു പേര്‍ ഒരുമിച്ചിരുന്നു കള്ളു കുടിച്ചാല്‍ അതില്‍ നാലു പേര്‍ പിള്ളയാകുന്ന അവസ്ഥ. പിള്ളമാര്‍ എന്നു പറഞ്ഞാല്‍ മൂന്ന് 'ഉ' കള്‍ ജീവിത വ്രതമാക്കി മാറ്റിയവരാണെന്ന് (ഉണ്ണുക , ഉറങ്ങുക, ഉണ്ണികളെ ഉത്പാദിപ്പിക്കുക ) ചില അസൂയാലുക്കള്‍ പറഞ്ഞു പരത്തിയിരുന്നെങ്കിലും ഈയുള്ളവനും ആ ഗണത്തില്‍ പെടുന്നവനായതിനാല്‍ അത്രക്കങ്ങു താത്തി പ്പറയുക വയ്യ. എന്നിരുന്നാലും ഇഡ്ഡിലിയും ചമ്മന്തിയും വടയും ദേശീയ ഭക്ഷണമാക്കി മാറ്റിയവരെന്നോ, 'അക്ക', 'അത്ത', 'അണ്ണന്‍', 'അക്കാള്‍', 'അയ്യാവ്', എന്നീ പദങ്ങള്‍ അഭിസംമ്പോദനക്ക് അഭിമാനപൂര്‍വ്വം ഉപയോഗിക്കുന്നവരെന്നോ പറയാം. എന്താ ഒരു തമിഴന്‍ സ്റ്റൈലന്നല്ലെ ? സംശയിക്കേണ്ട വംശപരമ്പരകള്‍ 'തേടിപ്പാത്താല്‍' തമിഴ്നാട്ടില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവര്‍ തന്നെ. കുംഭകോണത്തു നിന്നോ തെങ്കാശിയില്‍ നിന്നോ മറ്റോ കൂട്ടത്തോടെ കുടിയേറി കൂട്ടത്തോടെ താമസിക്കുന്നവരുടെ നാലാമത്തെ തലമുറ.
ഇങ്ങനെ വാഴുന്ന പിള്ളമാരുടെ ഇടയില്‍ കൂട്ടം തെറ്റിവന്ന വരാലിനെ പോലെ താമസിക്കുന്ന ചിലരും ഉണ്ടായിരുന്നു. അവിരിലൊന്നായിരുന്നു തട്ടാന്‍ ബൈജുവേട്ടന്‍റെ കുടുംബം. എന്നു പറഞ്ഞാല്‍ ബൈജുവേട്ടനും അമ്മയും ഭാര്യയും പിന്നെ ബൈജുവേട്ടന്‍റെ കെട്ടാത്ത സഹോദരനും കെട്ടിച്ചു തിരിച്ചു വന്നു താമസിക്കുന്ന സഹോദരിയും അവരുടെ രണ്ടു മക്കളും പിന്നെ ബൈജുവേട്ടന്‍റെ ഇളയ (കെട്ടിക്കാത്ത) സഹോദരിയും ചേര്‍ന്ന ചെറിയ കുടുംബം. ബൈജുവേട്ടന്‍റേ ഭാര്യ മോളീചേച്ചി പാലായിലെങ്ങാണ്ടുള്ള ഒന്നാന്തരം കത്തോലിക്കാ കുടുംബത്തില്‍ പിറന്നതും നേഴ്സിങ്ങ് പ്രഫഷണില്‍ തിളങ്ങി വരവെ പാലാ ചന്തയില്‍ സ്വര്‍ണ്ണക്കട നടത്തുന്ന അമ്മാവനെ സഹായിക്കാന്‍ പോയി നിന്ന ബൈജുവേട്ടന്‍റെ ഗ്ലാമറിലും കണ്ണിറുക്കിലും അടിതെറ്റി വീണ് കുടയത്തൂരിലെ മൂന്നാം വാര്‌ഡിലെ ബൈജുച്ചേട്ടന്‍റെ അടുക്കളയില്‍ വന്നു പതിച്ച് അടുക്കള ഭരണം, മരുമകള്‍ പോര് , നാത്തൂന്‍ പോര് എന്നിവ സ്ഥിരം പ്രഫഷണായി സ്വീകരിച്ച് സസന്തോഷം ജീവിച്ചു പോകുന്നതുമാകുന്നു.ആ നാട്ടിലെ സ്ഥിരം കുടിയന്മാരായ പിള്ളേച്ചന്മാരെ അസൂയയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ പോന്നതായിരുന്നു, ഞായാറാഴ്ചയലെ ബൈജുച്ചേട്ടന്‍റെ 'മിനുങ്ങലും' അനന്തിര ഫലങ്ങളും . കാഞ്ഞാറ്റിലെ (കുടയത്തൂരിന്‍റെ തലസ്ഥാന നഗരം) കള്ളു ഷാപ്പില്‍ നിന്ന് രണ്ടു കുപ്പി കേറ്റിയിട്ട് അല്ലെങ്കില്‍ മൂലമറ്റത്തെ ( കുടയത്തൂരിന്‍റെ തൊട്ടടുത്ത സ്റ്റേറ്റായ അറക്കുളത്തിന്‍റെ തലസ്ഥാനം ) ബിവരേജസ്സിന്‍റെ മുന്‍പില്‍ നിന്ന് രണ്ടെണ്ണം 'നിപ്പനടിച്ചിട്ട്' ആടി ആടി വരുന്ന ബൈജുച്ചേട്ടന്‍റെ വായില്‍ നിന്നു വരുന്ന തെറി കേട്ടു പഠിക്കാന്‍ ആ നാട്ടിലെ വളര്‍ന്നു വരുന്ന 'പിള്ള മുകുള'ങ്ങള്‍ക്ക് ഭയങ്കര താത്‌പര്യം തന്നെയായിരുന്നു. തങ്ങളുടെ തന്തമാരുള്‍പ്പെടുന്ന പിള്ളേച്ചന്മാരെ മുഴുവന്‍ തെറി വിളിച്ചിരുന്ന ബൈജുച്ചേട്ടനോടുള്ള ആരാധന കൊണ്ടൊന്നുമല്ല പക്ഷേങ്കില് ബൈജുച്ചേട്ടന്‍റെ വായില്‍ നിന്നു വരുന്ന നവനൂതനകളായ തെറികളോടുള്ള ഒരു തരം 'അക്കാദമിക്കല്‍ ജ്ഞാന ത്രക്ഷ്ണ' കൊണ്ടാണ് ഈ താത്പര്യം എന്നു വേണമെങ്കില്‍ പറയാം.
ബൈജുച്ചേട്ടന്‍റെ 'വെള്ളമടിയാനന്തിര' പെര്‍ഫോമന്‍സ്സിനെ നമുക്കു പ്രഥാനമായും മൂന്നായി തിരിക്കാം.ഒന്നാം ഘട്ടം വെള്ളമടിച്ച സ്ഥലത്തു നിന്ന് വീടു വരെയുള്ള സമയമാണ്. ആ സമയത്ത് ആ പ്രദേശത്തെ കൊടികുത്തിയ 'പിള്ളേച്ചന്‍' മാര്‍ വരെ ഉറക്കമാണെങ്കില്‍ കൂടി ഞെട്ടിയുണരും, കാരണം അവരുടെ അപ്പനപ്പൂപ്പന്‍മാരുടെ കഥകള്‍ വരെ ഇത്തിരി 'അഡല്‍റ്റ് കണ്ടന്‍റ് ' ചേര്‍ത്ത് മിക്സ് ചേയ്ത് വിളമ്പലായിരിക്കും പ്രധാന ഇനം. അതിന്‍റെ കൂടി അടിച്ചതിന്‍റെ വീര്യമനുസരിച്ച് തുണിപൊക്കി കാണിക്കല്‍ , മുണ്ടു പറിച്ച് തലയില്‍ കെട്ടല്‍, 'തൊടുപുഴ-മൂലമറ്റം' പോകുന്ന ബസ്സ് തടയല്‍, അതിന്‍റെ കിളിയുടെ അടി മേടീര്‍ എന്നീ സൈഡ് ഡിഷ്ഷുകളും ഉണ്ടായിരിക്കും. സ്വന്തം വീടിന്‍റെ നടയെത്തി എന്ന് ഉറപ്പായാല്‍ ബൈജുച്ചേട്ടന്‍ തന്‍റെ രണ്ടാം ഘട്ടം ആരംഭിക്കും, വാമഭാഗം മോളിച്ചേച്ചിയെ "എടി %#^^%%&**&** മോളെ " എന്നു വിളിക്കുന്നതായിരിക്കും അതിന്‍റെ സ്റ്റാര്‍ട്ടിംഗ് സിഗ്നല്‍.പിന്നെ മോളിച്ചേച്ചിയുടെ ചാരിത്രത്തെ വെല്ലു വിളിക്കുന്ന ജാരകഥകളും ( ഓരോ ദിവസത്തെയും മൂഡ് അനുസരിച്ച് കുട്ടന്‍പിള്ള, രായന്‍പിള്ള, പപ്പന്‍പിള്ള, ആശാരി രാജന്‍ എന്നിവര്‍ മാറിമാറി നായകന്‍മാരായി വന്നു കോണ്ടിരിക്കും). എന്നാല്‍ ഭര്‍ത്ര മതിയായ പാവം മോളിച്ചേച്ചി ഇതെല്ലാം കേട്ട് സഹിച്ച് മൂന്നാം ഘട്ടം വരല്ലെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കയായിരിക്കും. മൂന്നാം ഘട്ടമാണ് ഏറ്റം രൂക്ഷം :- മോളിച്ചേച്ചിയുടെ മുതികിനിട്ടിടി, നാഭിക്ക് തൊഴി, തടയാന്‍ വരുന്ന അനിയന്‍റെ തന്തക്കു വിളി, ഉന്ത് തള്ള്, എന്നിങ്ങനെ യുള്ള കലാപരിപാടികള്‍ പുരോഗിമിക്കുകയും ചുറ്റു വട്ടത്തെ ഏതെങ്കിലും 'ഡീസന്‍റ് പിള്ള' വന്നിടപെട്ട് മോരും വെള്ളം കൊടുത്ത് , വാളു വെപ്പിച്ച് ബൈജുച്ചേട്ടനെ മൂലക്കൊതുക്കുകയുമാണ് പതിവ്.
ഇങ്ങനെയിയിരിക്കെ ഒരു ഞായറാഴ്ച്ച പതിവിലും നേരത്തെ തന്‍റെ രണ്ടാം ഘട്ടത്തിലേക്കു കയറിയ ബൈജുച്ചേട്ടന്‍ മൂന്നാം ഘട്ടത്തെ ലക്ഷ്യമാക്കി മുന്നേറവെ യാണ് "പൊക്കന്‍ പിള്ള' തൊണ്ട് (ഇടവഴി) വഴി വന്നത്. പൊക്കമുളളതു കൊണ്ടല്ല കണ്ണന്‍ പിള്ളയെ എല്ലാരും പൊക്കന്‍ പിള്ള എന്നു വിളിക്കുന്നത് , പൊട്ടന്‍ കണ്ണന്‍ പിള്ള യാണ് പൊ.ക.പിള്ളയും പിന്നത് പൊക്കന്‍ പിള്ളയുമായി മറിയത്. കണ്ണന്‍ പിള്ള ശരിക്കും ഒരു പൊട്ടനാണെന്നും അതല്ല കാണ്‍ഗ്രസ്സ് അനുഭാവിയായതിനാല്‍ കണ്ണന്‍ പിള്ളയെ കളിയാക്കാന്‍ വേണ്ടി ബഹുഭൂരിപക്ഷം വരുന്ന സംഘ പരിവാര പിള്ളമുകുളങ്ങള്‍ കെട്ടിച്ചമച്ച പേരാണിതെന്നും ഉള്ള ഒരു തര്‍ക്കം ഇന്നും മൂന്നാം വാര്‍ഡില്‍ നിലനില്‍ക്കുന്നുണ്ട്.അതെന്താണെങ്കിലും ആവശ്യമില്ലാത്തിടത്ത് കയറി ഇടപെടുക, പൊതു പ്രവര്‍ത്തനം എന്ന പേരില്‍ ഷൈന്‍ ചെയ്യുക, പ്രത്യേകിച്ച് സ്ത്രീ ജനങ്ങള്‍ കാഴ്ച്ചക്കാരായുള്ളപ്പോള്‍ എന്നിവ പൊക്കന്‍ പിള്ളയുടെ സ്ഥിരം പരിപാടിയാകുന്നു. ബൈജുവേട്ടന്‍റെ അങ്കം കണ്ടിട്ടും മൈന്‍റ് ചെയ്യാതെ , തന്‍റെ അമ്മാവന്‍റെ വീടു ലക്ഷ്യമാക്കി മുന്നേറിക്കൊണ്ടിരുന്ന പൊക്കന്‍ പിള്ള , വീടിന്‍റെ സൈഡില്‍ നിന്ന് കരഞ്ഞു കൊണ്ടിരിക്കുന്ന മോളിച്ചേച്ചിയേയും തൊട്ടടുത്തിരുന്ന് ആശ്വാസ വചനങ്ങള്‍ വര്‍ഷിച്ചു കൊണ്ടിരുന്ന ബൈജുച്ചേട്ടന്‍റെ ഇളയെ സഹോദരിയേയും കണ്ടു തന്‍റെ പ്രവര്‍ത്തന മേഖല തിരിച്ചറിയുകയും സഡന്‍ ബ്രേക്കിട്ട് ലെഫ്റ്റടിച്ച് വീട്ടുമുറ്റത്ത് കയറുകയും ചെയ്തു. രംഗ പ്രവേശനം ചെയ്ത ഉടനെ പൊക്കന്‍ ഡയലോഗും ആരംഭിച്ചു.." എന്താ എന്‍റെ ബൈജുവേട്ടാ ഇങ്ങനെ ..ദേ നാട്ടുകാരൊക്കെ നോക്കിച്ചിരിക്കുന്നു...ഇങ്ങനെ യൊക്കെ കാണിച്ചാല്‍ ആര്‍ക്കാ വിഷമം സ്വന്തം ഭാര്യക്കും ആ പാവം 'കൊച്ചിനും'(ഇളയ സഹോദരി) മറ്റു വീട്ടുകാര്‍ക്കും...എന്തു കോണ്ടാണിങ്ങനെ കുടിക്കുന്നത് .. എന്ത് പ്രശ്നമാണെങ്കിലും ഞാന്‍ പരിഹരിക്കാം..." ഇതു കേട്ട ബൈജു ച്ചേട്ടന്‍ ഇതേതെടാ ഈ പുതിയ അവതാരമെന്ന രീതിയില്‍ തിരിഞ്ഞു നോക്കുകയും പൊക്കനാണെന്നു കണ്ട് മൈന്‍റ് ചെയ്യതെ വേച്ച്‌വേച്ച് വീട്ടിനുള്ളിലേക്ക് കയറാന്‍ തുടങ്ങുകയും ചെയ്തു. തന്‍റെ വാക്കുകള്‍ എവിടെയോ ഏറ്റെന്ന് തെറ്റിദ്ധരിച്ച പൊക്കന്‍ അതിശക്തിയോടെ ആവേശത്തോടെ ഉച്ചത്തില്‍ "പറയൂ എന്താണ് പ്രശ്നം.. എന്നോടു പറയൂ .. ചേട്ടന്‍റെ 'ദാമ്പത്യ'ത്തില്‍ എന്തെങ്കിലും................" 'ഠേ...' എന്ന ശബ്ദവും ' എന്‍റമ്മേ ' എന്നുള്ള കരച്ചിലും മാത്രമേ എല്ലാരും കേട്ടുള്ളു. പിന്നെ നോക്കുമ്പോള്‍ പൊക്കന്‍ വെട്ടിയിട്ട വാഴ പോലെ നിലത്തു കിടപ്പാണ്. കല്യാണം കഴിഞിട്ടും ഇത്ര നാളായും കുട്ടികളില്ലാത്ത ബൈജുവേട്ടന്‍റെ 'ദാമ്പത്യ'ത്തെ യാണ് താന്‍ ചോദ്യം ചെയ്തതെന്ന് മനസ്സിലാക്കിയ പൊക്കന്‍ ഇനിയൊരാക്രമണം ഉണ്ടാകുന്നതിനു മുന്‍പ് എസ്കേപ്പാകാന്‍ വേണ്ടി ചാടിയെണീറ്റ് അമ്മാവന്‍റെ വീട്ടിലേക്കുള്ള സന്ദര്‍ശനം കട്ട് ചെയ്ത് സ്വന്തം വീട്ടിലേക്കോടി...അന്നു മാത്രം ജീവിതത്തിലാദ്യമായി പൊക്കന്‍ പിള്ള കാരണം ഒരു കുടുംബം മനസ്സമാധാനത്തോടെ ഉറങ്ങി,,കാരണം അന്നത്തെ മൂന്നാം ഘട്ടം അപ്പാടെ സസ്‌പെന്‍റ് ചെയ്ത് ബൈജുവേട്ടന്‍ "പൊക്കന്‍ &***%#%%" യുടെയും പ്രപിതാമഹന്‍മാരുടെയും ജീവിത കഥ ചുരുളഴിക്കുന്ന തിരക്കിലായിരുന്നു.

Subscribe to:
Posts (Atom)