Jun 8, 2009

ഏകനായലയുന്നു ഞാന്‍

തേങ്ങുന്നുവെന്‍ മാനസമേകാന്തതയുടെ നിശബ്ദ യാമങ്ങളില്‍,
വിതുമ്പുന്നു ഞാനെന്നോര്‍മ്മകളുടെ തിരത്തള്ളലിനിടയിലും

അറിയുന്നൂ ഞാനകലുന്നുവെന്‍ സുഹൃത്തുക്കളീല്‍ നിന്നും..
ചാറ്റിങ്ങുമീമെയിലും കാരണം മറക്കില്ല്ലാരുമെന്‍ നാമം...നാമം മാത്രം..

ആത്മാവില്ലാത്ത ഫോര്‌വേഡുകളും ആത്മാര്‍ത്ഥതയില്ലാത്താ ചാറ്റും..
നില നിര്‍ത്തുമോ സുഹൃത്‌ ബദ്ധങ്ങളുടെ തീവ്രത.....

ഓരോരുത്തരായിപ്പിരിഞ്ഞു പോകുമ്പോളുമാശ്വസിച്ചു ഞാനൊറ്റക്കാകില്ലൊരിക്കലുമെന്ന്‌
ഒരുമിച്ചു വന്നവരില്‍ ഞാനിനിയേകനീ മഹാനഗരത്തില്‍..

വരുന്നൂ പലരും പകരക്കാരായി, പക്ഷേ അവര്‍ പകരം വെക്കുന്നത്‌ വാടക...അതുമാത്രം........

സംഭാഷണങ്ങള്‍ ഫോര്‍മലായി, നിറയുന്നൂ ജാവയും ടെസ്റ്റിങ്ങും മെയിന്‍ഫ്രെയിമും വാക്കുകളില്‍....
അതും ഷിഫ്റ്റുകള്‍ക്കിടയില്‍ കിട്ടുന്ന വിരള നിമിഷങ്ങളില്‍ ....കുറച്ചു മാത്രം

എനിക്കു വേഗത കുറഞ്ഞോ, അതോയെനിക്കു ചുറ്റുമുള്ളവര്‍ വേഗത്തിലോടുന്നതോ?

ധരിക്കുന്നു ഞാന്‍ മോഡേണ്‍ , അവയെന്നെ മാറ്റുന്നു ബാഹ്യമായ്‌ ....മാത്രം.....

എങ്കിലും എന്‍റെയുള്ളിലെ നാട്ടിന്‍ പുറത്തുകാരനിന്നും പകയ്ക്കുന്നു, ഭയക്കുന്നു പലതിനേയും...

എങ്ങനെ മാറുമെന്നു ചിന്തിക്കുന്ന നിമിഷാര്‍ദ്ധത്തില്‍ മാറുന്നു പലതുമെന്‍ ചിന്തയുടെ അപ്പുറത്തേക്ക്‌....

മള്‍ട്ടിപ്ലെക്സുകളിലും ഷോപ്പിംഗ്‌ മാളുകളിലും എന്തിന്‌, ലോക്കല്‍ ട്രെയിനിന്‍റെ ഇടുങ്ങിയ കമ്പാര്‍ട്ടുമെന്‍റില്‍ വരെ ഞാനൊരന്യഗ്രഹ ജീവി....

ഇങ്ങനെയേകനായലയുമ്പോള്‍ തികട്ടി വരുന്നു ഞങ്ങളൊന്നിച്ചു കറങ്ങിത്തിരിഞ്ഞയേടുകള്‍...

അകന്നു പൊയത്‌ കുറച്ചു സുഹ്റുത്തുക്കള്‍ മാത്രമോ അതോയെന്‍റെ ജീവിതത്തിലെ വസന്തകാലമോ...

ഇനിയുമെത്രനാളിങ്ങനെ, അറിയില്ലയെങ്കിലും കാത്തിരിക്കുന്നു ഞാന്‍ ആ നല്ലനാളുകളുടെ രണ്ടാം വരവിനായ്‌......

6 comments:

കണ്ണനുണ്ണി said...

നമ്മളൊക്കെ ഒരേ തൂവല്‍ പക്ഷികള്‍ ആണ് മാഷെ.. വിഷമിക്കണ്ട ജീവിതത്തിലെ ഒരു phase മാത്രം ആണ് ഇത് ..be optimistic

ഹരീഷ് തൊടുപുഴ said...

http://kalyanasaugandikam.blogspot.com/2009/06/blog-post_07.html

സുഹ്രൂത്തേ ഇതൊന്നു വന്നു നോക്കിക്കേ;

പങ്കെടുക്കുവാന്‍ ഉറപ്പായും ശ്രമിക്കൂ..

ഹന്‍ല്ലലത്ത് Hanllalath said...

..തിരക്കുകളില്‍ നഷ്ടപ്പെട്ടു പോകുന്ന ജീവിതങ്ങള്‍...

Anil cheleri kumaran said...

ഏറെ ആലോചിച്ചാൽ വട്ടായിപ്പോകും.. ജീവിതത്തിൽ രസം കണ്ടെത്തിയേ പറ്റൂ.

Nikhil Paul said...

yes we are lost

shujahsali said...

വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
http://i.sasneham.net

http://i.sasneham.net/main/authorization/signUp?