Jul 24, 2008

തിരികെക്കൊടുക്കുവാന്‍ ഒന്നുമില്ലെന്‍റെ കയ്യില്‍......

ചാരിയ വാതില്‍ തള്ളിത്തുറന്നു വന്ന കര്‍ക്കിടകക്കാറ്റിന്‌ അവളുടെ മുടിയിലേ കാച്ചിയ എണ്ണയുടെ സുഗന്ധമുണ്ടോ?

കിടക്കയില്‍ വീണു കിടക്കുന്ന തുളസിക്കതിര്‍ അവളുടെ കേശഭാരത്തില്‍ നിന്ന്‌ ഉതിര്‍ന്നു വീണതോ?

ഇരുട്ടില്‍ , വെളിയില്‍ നിന്ന്‌ കേള്‍ക്കുന്ന കാറ്റിന്‍റെ മര്‍മ്മരം അവളുടെ കസവു സാരിയുടെ ഞൊറികള്‍ തമ്മിലുരസ്സുന്നതിന്‍റെ പ്രതിദ്ധ്വനിയോ?

അകലെ ചക്രവാളത്തില്‍ മറഞ്ഞ അസ്തമയ സൂര്യന്‍ അവളുടെ സിന്ദൂരപ്പൊട്ടിന്‍റെ മങ്ങിയ പ്രതിബിംബമായിരുന്നോ?

എന്‍റെ ഹൃദയതാളത്തിന്‍റെ നിലക്കാത്ത സ്പന്ദനങ്ങള്‍ അവളുടെ നാമജപത്തിന്‍റെ കനിവോ?

നിലത്തു ചിതറിക്കിടക്കുന്ന ചുരുട്ടിക്കൂട്ടിയ കടലാസ്സു കഷണങ്ങള്‍ , അവളെക്കുറിച്ചു ഞാനെഴുതിയ അപൂര്‍ണ്ണ കവിതാശകലങ്ങളുടെ സമാഹാര‍മോ?

അറിയില്ല, എങ്കിലുമൊന്നറിയാം അവള്‍ എനിക്കായി ജീവിച്ചു, വിധിയുടെ വിളയാട്ടത്താല്‍ അകന്നു പോകും വരെ,

തിരികെക്കൊടുക്കുവാന്‍ ഒന്നുമില്ലെന്‍റെ കയ്യില്‍ ഇനിയും ചുരിട്ടിയെറിയേണ്ട ചില കടലാസ്സുകഷണങ്ങളല്ലാതെ!!

9 comments:

ശ്രീ said...

വേറൊന്നും ഇല്ലെങ്കിലും ഇങ്ങനെയെല്ലാം ഇപ്പോഴും അവളെക്കുറിച്ചോര്‍ക്കുന്നതു തന്നെ അവള്‍ക്കുള്ള സ്നേഹോപഹാരങ്ങളല്ലേ ?

Nikhil Paul said...

kollaam.. nannaayittunde...

enkilum njangal ariyaathe...

ival aare?

OAB/ഒഎബി said...

അകന്ന് പോയില്ലെ..ഇനി പൂറ്ണ്ണതയുള്ള കവിതകള്‍ എഴുതിത്തുടങ്ങുക.
:)

siva // ശിവ said...

അറിയില്ല, എങ്കിലുമൊന്നറിയാം അവള്‍ എനിക്കായി ജീവിച്ചു, വിധിയുടെ വിളയാട്ടത്താല്‍ അകന്നു പോകും വരെ...നന്നായി ഈ ചിന്ത...

സസ്നേഹം,

ശിവ.

achu said...

vayichu.......nallathe.......
orikalum vatatha pranayam........athukonde eniyum ninake samayam unde.......

Nikhil Paul said...

എന്തെ നിന്റെ ബ്ലോഗ് ഇങ്ങനെ കാലിയായ് കിടക്കണൂ
എന്തെ ഇനിയും ഒന്നും കുത്തിക്കുരിക്കാഞ്ഞൂ...
എന്തിനായ് ഇന്യും നീ കാത്തിരിക്കുന്നു ...

ഓര്‍മ്മകള്‍ ഓടി കളിക്കുന്നു നിന്‍ മനസ്സിന്റെ മുറ്റത്ത്‌...
നീ എന്തെ ഇങ്ങനെ വെറുതെ ഇരിക്കുന്നു...
എഴുതി പോസ്റ്റ് ചെയ്യരുതോ ഞങ്ങളെ...
ചോദിക്കുന്നു ഓര്‍മ്മകള്‍ നിന്നെ നോക്കി...

ഭാവന ഇരികുന്നൂ നിന്‍ മനസ്സിന്റെ മച്ചിന്‍ മേല്‍....
നീ എന്തെ ഇങ്ങനെ വെറുതെ ഇരിക്കുന്നു...
എഴുതി പോസ്റ്റ് ചെയ്യരുതോ എന്നെ നീ...
ആരാഞ്ഞു ഭാവന നിന്നോടായി...

എന്തെ ഒന്നും മിണ്ടാതെ പോയി നീ....
കാത്തിരിക്കുന്നു നിന്‍ മറുപടിക്കായി...
കാത്തിരുന്ന് മടുത്തു അവര്‍.. ഓര്‍മകളും ഭാവനയും..

കഥാകാരന്‍ said...

ഓര്‍മ്മകളൊടുള്ള മനസ്സിന്‍റെ മറുപടി ഇങ്ങനെയായാലോ?

"പ്രിയ ഓര്‍മ്മകളേ, സ്നേഹിക്കുന്നു ഞാന്‍ നിങ്ങളെ...
പ്രിയ ഓര്‍മ്മകളെ, ഞാന്‍ നിങ്ങളാല്‍ ജീവിക്കുന്നു....

നിങ്ങളാല്‍ എന്‍ ബ്ലോഗുതന്‍ പേജുകള്‍ നിറക്കുക തന്നെയാണെന്‍ ആഗ്രഹം...
നിങ്ങളാല്‍ കലാസ്വാധകര്‍ തന്‍ മനം നിറക്കുകയാണെന്‍ ഉദ്യമം.......

എങ്കിലും നീ അറിയ്ക , എങ്കിലും നീ അറിയ്ക IT എന്ന രണ്ടക്ഷരത്തിനുള്ളിലായതില്പ്പിന്നെ...
എന്‍ ജീവിതം എന്മനം പടിയല്ലാ, എന്‍ സമയത്തിന്‍റെ വില നിശ്ചയിക്കുന്നതും ഞാനല്ല...

പിന്നെയോ.. CLIENT എന്നയാറക്ഷരത്തില്‍ ചുറ്റിത്തിരിയുകയാണെന്‍ ജീവിതം....
പിന്നെയെന്‍ ഭാവനേ... ഒന്നെനിക്കു പറയേണ്ടതുണ്ട് നിന്നോട്....

ഓര്‍മ്മകള്‍ കൈ വിടുമ്പോഴും നീയാണെന്‍ ആശ്രയം....
ഓര്‍ക്കുന്നു ഞാന്‍ നിന്‍ താങ്ങുകൈ, എന്‍ ജീവിതത്തിന്‍ ദുര്‍ഘടപാതയില്‍...

അവയിടെ സാന്നിദ്ധ്യം പാടിപ്പുകഴ്ത്തുവാന്‍ ആഗ്രഹിക്കുന്നു ഞാനെങ്കിലും..
അറിയുക നീയെന്‍ നിസ്സഹായത, അറിയുക നീയെന്‍ നിസ്സഹായത......."

:)

achu said...

how can write in malayalam?scan cheytha copyil click cheythal clear ayi vayikan kazhiyum:)

Anil cheleri kumaran said...

മനോഹരമായിരിക്കുന്നു
ഇനിയുമെഴുതുക..
ആശംസകള്‍..!!