Jul 29, 2008

ഒരു പേരിലെന്തിരിക്കുന്നു???!!!!!!

ഇന്നലെത്തെ ഒരു വാര്‍ത്തയാണ്‌ ഈ പോസ്റ്റിനാധാരം. കോഴിക്കോടെങ്ങാണ്ടുള്ള ഒരു 16 വയസ്സുകാരന്‍ പയ്യന്‍ പോലീസ്‌ പിടിയിലായത്രെ! ഇന്‍ഡ്യ മുഴുക്കെ അങ്ങിങ്ങു പൊട്ടിക്കൊണ്ടിരിക്കെ സമയത്ത്‌ നമ്മുടെ കൊച്ചു കേരളത്തിലും പൊട്ടാന്‍ സാധ്യതയുണ്ടെന്ന്‌ ഏതോ ടീവിക്കാരു റിപ്പോര്‍ട്ടു ചെയ്തിരിന്നതിന്‍ പ്രകാരം കേരളമൊട്ടാകെ അതിജാഗ്രതാ നിര്‍ദ്ദേശം പോലീസ് നല്‍കിയിരുന്നതിനാല്‍ സ്വതവേ ഭയങ്കര ധൈര്യവാന്‍‌മാരായിട്ടുള്ള മലയാളികള്‍, വീട്ടിനു വെളിയിലുള്ള കക്കൂസില്‍ പോലും പോകാതെ , ടീ വി സസൂക്ഷ്മം വാച്ചു ചെയ്ത്‌ ലോകത്തിലുള്ള സകല തീവ്രവാതികളുടെയും തന്തക്കു വിളിച്ചു കൊണ്ടിരുന്ന സമയത്താണ്‌ ഈ പയ്യനു ഒരു രസം തോന്നിയത്‌. ലോകത്തിലെവിടെയെങ്കിലും ഒരു ഹര്‍ത്താലാഹ്വാനമുണ്ടെങ്കില്‍ അതു കേരളത്തില്‍ വന്‍ വിജയമാക്കിത്തീര്‍‌ത്ത്‌ പണ്ടേ നമ്മുടെ‌ ധൈര്യം തെളിയിച്ചിട്ടുള്ളവരാണ്‌ മലയാളികള്‍, അങ്ങനെയുള്ളവര്‍ക്ക്‌ ഒരു ആഘോഷം കൂടിയാകട്ടെ എന്നു കരുതിയാകണം , പയ്യന്‍ , 'തേജസ്സ്‌' എന്നാണവന്‍റെ പേര്‌, തിരുവനന്തപുരത്തുള്ള ഏതോ ഒരു പത്രപ്രവര്‍തകനെ വിളിച്ച്‌ 'അവിടെ പൊട്ടും ഇവിടെ പൊട്ടാന്‍ സാധ്യതയുണ്ട്‌ ' എന്നു പറഞ്ഞതിന്‍‌പ്രകാരം രായ്ക്കു രാമാനം പോലീസ്‌ പിടിയിലായി.ഏതായാലും പയ്യന്‍റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാന്‍ കഴിവുള്ള പോലീസേമാന്‍‌മാര്‍ തേജസ്സിനെ വെറുതെ വിടുമെന്നു പ്രതീക്ഷിക്കാം. പക്ഷെ ഈ വാര്‍ത്തയൊക്കെ കേട്ട ഞാന്‍ വ്യാകുലപ്പെട്ടത്‌ തേജസ്സിനെ ഓര്‍ത്തല്ല, അവ്ന്‍റെ കുടുംബത്തേയുമോര്‍ത്തല്ല, പിന്നെ ഇതേ തമാശ ചെയ്തത്‌ തേജസ്സിനു പകരം ഒരു റഷീദോ, അന്‍‌വറോ ആയിരുന്നെങ്കില്‍ അവനും അവന്‍റെ കുടുംബവും അനുഭവിക്കേണ്ടിയിരുന്ന പീഢനമോര്‍ത്തായിരുന്നു!!!!!!!!!!!!!!!

22 comments:

Anil cheleri kumaran said...

അല്ല..
നമ്മളങ്ങനെയൊക്കെ ചിന്തിക്കണോ??
അവന്റെ പേരെന്തായാലെന്താ..

ശ്രീ said...

അതെ. അവന്റെ പേരെന്തായാലും ആ ചെയ്ത പ്രവൃത്തിയുടെ ഭവിഷ്യത്തിനെ പറ്റി അല്ലേ ചിന്തിയ്ക്കേണ്ടത്? എത്ര പേര്‍ എത്ര മാത്രം ഭയന്നു കാണും?

പ്രിയ said...

:) അവനെ വെറുതെ അങ്ങനെ വിടരുതെന്ന അഭിപ്രായത്തിലാ ഞാന്‍. പതിനാറു വയസുള്ളവന് പറയുന്നതിന്റെ ഗൗരവം നന്നായി അറിയാം. ഇനി അറിഞ്ഞില്ലെന്കില്‍ അത് അറിയിച്ചേ വിടാവൂ. അവന്റെ പേരു എന്തായിരുന്നാലും.

(മലയാളിടെ തെമ്മാടിത്തരം ഏറ്റവും കൂടുതല്‍ കണ്ടത് ഇപ്പോഴാ .രാജ്യം ഉരുകുമ്പോള്‍ അവന്റെ ഒക്കെ വക കള്ളഭീക്ഷണികള്. ഒന്നിനെയും തമാശ ആയി കാണാതെ എല്ലാത്തിനെയും കണ്ടു പിടിച്ചു രണ്ടു പൊട്ടിക്കുക . ഇത്തരം തമാശ പിന്നൊരിക്കലും തോന്നില്ല)

Anonymous said...

പ്രിയ പറഞ്ഞതാ ശരി. പേരെന്തായലും ജാതി,മതമെന്തായലും ചെയ്യുന്ന കാര്യത്തിനു വേണം ഗൌരവം കൊടുക്കാന്‍..

Nachiketh said...

ഇത്തരം ഉഡായിപ്പു ഭീഷണികളെ മാതൃകാ പരമായി ശിക്ഷിയ്ക്കണം

അനില്‍@ബ്ലോഗ് // anil said...

ഇതാരം ആള്‍ക്കാരാണു ബോംബിനേക്കാള്‍ വലിയ പ്രശ്നം. ഒറ്റ ഫോണ്‍ ക്ണ്ടു എത്ര ആളുകളുടെ എത്ര വിലപ്പെട്ട സംയമാണു നഷ്ടമായിക്കാണുക,എത്ര ടെന്‍ഷനു.

Nikhil Paul said...

16 kaaran anenkilum payyan udaayippaane.... avane pidiche..nalla choode vachu vidanam.... choodu vakkuka enne paranjaal ente pazhaya malayalam sir nte oru prethyeka size adi aane ketto... atho kittenda samayathu kittenda pole kittiya konde njan okke nannayi poyi :-)
(ennane ente vicharam ketto)

mmrwrites said...

മുകളില്‍ കമന്റിയവര്‍ക്കൊന്നും കാര്യമത്ര ക്ലിക്കായില്ല.. താങ്കള്‍ പറഞ്ഞതു വളരെ ശരി..

Rare Rose said...

പേരെന്തു തന്നെയായാലും ചെയ്ത പ്രവൃത്തിയാണു ശ്രദ്ധിക്കപ്പെടേണ്ടത്...എത്ര പേരുടെ സമയമാണു നഷ്ടപ്പെടുക...ടെന്‍ഷന്‍ വേറെയും... ആരു ചെയ്താലും തെറ്റ് തെറ്റല്ലാതാവുന്നില്ല....

പാമരന്‍ said...

കറക്ടാണു നിങ്ങള്‍ പറഞ്ഞത്‌. അവന്‍റെ പേരു അന്‍വറോ റഷീദോ മറ്റോ ആയിരുന്നേല്‍ കാണാമായിരുന്നു കളി! അവനെ മാത്രമല്ല, അവന്‍റെ പ്രപിതാമഹന്മാരെ വരെ തീവ്രവാദികളാക്കി മൊട്ടയടിച്ചു പുള്ളി കുത്തിയേനെ നമ്മള്‍ മലയാളികള്‍.

ഈ ചെറുക്കന്‍ ചെയ്തതിനു രണ്ടു പെട കിട്ടേണ്ടതു തന്നെ എന്നതില്‍ തര്‍ക്കമില്ല. അതു വേറെ കാര്യം.

കഥാകാരന്‍ said...

കമന്‍റിയവര്‍ക്കെല്ലാം നന്ദി...

ചുരുക്കം ചില സാമൂഹിക ദ്രോഹികളുടെ പ്രവര്‍ത്തനം മൂലം ഒരു സമുദായത്തിനു മൊത്തമുണ്ടാകുന്ന ചീത്തപ്പേരും കഷ്ടപ്പാടും ചൂണ്ടിക്കാണിക്കാനുള്ള എന്‍റെ എളിയ ശ്രമമായിരുന്നു.. പരാജയപ്പെട്ടു (: എന്‍റെ പിഴ...എന്‍റെ പിഴ...എന്‍റെ പിഴ...

ഹാരിസ്‌ എടവന said...

ശരിയാണു.
പത്രങ്ങള്‍ക്കു നാലു പേജു നിറക്കാനുള്ള
വാര്‍ത്തയായി

ഇന്ദു said...

kadhakara..post vayichu comment idan thudangumbolanu baaki ullavarude comments kandathu..mmrwrites paranjathu pole avarkkonum karyam athra click aayillaa...
thaangal paranjathu valare sheriyaaanu...
lokathe muzhuvan njetticha Sep 11 -nu shesham undaya oru cheriya sambavam orma vannu..
ente neighbour,name is something realting to the ones u said in the last part of ur post,went onsite to US ,somewhere in 2002.after that incident,one morining when he reached his office,all the other staffs rushed in panic to managers cabin saying,"we are afraid,we cant work along with him "

kashtam thanne alle??

smitha adharsh said...

അവന്റെ ചന്തിക്കിട്ട് രണ്ടു പൊട്ടിക്കണം...ചെയ്യാന്‍ പോകുന്ന കാര്യത്തിന്‍റെ ഗൌരവം ഒക്കെ മനസ്സിലാകാനുള്ള പ്രായം അവനായി....
ഇപ്പോഴത്തെ പിള്ളേരുടെ ഓരോ കാര്യങ്ങളേ..

Sarija NS said...

ഇതിനെ ഇങ്ങനെം വായിക്കാല്ലെ?

Clement Edappally said...

പരാജയത്തില്‍ തളരരുത് കൂട്ടുകാരാ.. താങ്കളുടെ പറഞ്ഞത് മൊത്തത്തില്‍ ആര്‍ക്കും അത്രയ്ക്ക് അങ്ങ് മനസ്സിലായില്ലെങ്കിലും എല്ലാവരും നല്ല ആവേശത്തില്‍ ആണ്. അത് കൊണ്ട് സംഗതി തുടരട്ടേ!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആദ്യമായാണ് ഈ വഴിയില് ...............ശ്രീ പറഞ്ഞതാ അതിന്റെ ശരി

Deepa said...

narmmathodoppam kaaryam... kollatto!!!

yousufpa said...

മുസല്‍മാന് എന്തൈക്യമാണുള്ളത് .പാര്‍ട്ടി തിരിഞ്ഞ് അവര്‍ കൊമ്പുകോര്‍ക്കുകയല്ലേ..?.മാത്രമല്ല,ഏത് ക്രിമിനല്‍ കേസിലും മുസല്‍മാന്‍ തന്നെയല്ലേ മുന്നില്‍.അപ്പൊ പിന്നെ ഏത് തന്തയില്ലാത്തവനും അവസരം കിട്ടിയാല്‍ കയറി നിരങ്ങും.അതിന് സ്വയം അവസരം കൊടുക്കുകയാണ്.പല പ്രാവശ്യം
പള്ളിയില്‍ കാഷ്ഠിച്ചിട്ട് പോലും ഒരു ജൂതനോട് മാന്യമായി പെരുമാറിയ നബി തിരുമേനിയുടെ അനുയായികളുടെ അവസ്ഥകാണുമ്പോള്‍ ദു:ഖം തോനുന്നു.

Nikhil Paul said...

posteda post post

Arun Meethale Chirakkal said...

Sathyamannu thankall paranjathu, vallare sathyam. Njaan eeyaduthu Pakistani Novelist Mohsin Hamid-inte 'The Reluctant Fundamentalist' vaayichu.Thankall Vaayichittillenkil njaan athu recommend cheyyunnu.

സ്‌പന്ദനം said...

കഥാകാരാ...വളരെ സത്യമാണത്‌. ചേര്‍ത്തുവായിക്കാന്‍ ഞാനൊരുകൂട്ടം കൂടി തരാം. കോഴിക്കോട്‌ മാത്തറ സ്‌കൂളില്‍ ബോംബ്‌ വച്ചതായി വ്യാജഭീഷണി മുഴക്കിയ യുവാവ്‌ മുസ്‌്‌ലിമായിരുന്നു. അയാളെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജാമ്യം നല്‍കാതിരുന്നപ്പോള്‍ മാധ്യമങ്ങള്‍ തേജസ്സിന്റെ പേരുപോലും പരാമര്‍ശിച്ചില്ല. പിടിക്കപ്പെട്ട അന്നുതന്നെ ചോദ്യം ചെയ്‌ത്‌ പോലിസ്‌ തേജസ്സിനെ വിട്ടയക്കുകയും ചെയ്‌തു. ഒരേ കുറ്റം, പല നീതി അതായിരുന്നു അന്ന്‌ സംഭവിച്ചത്‌. നീതി നടപ്പാക്കുന്നത്‌ പേരും ജാതിയും നോക്കിയായാലുണ്ടാവുന്ന ഭവിഷ്യത്ത്‌ ചര്‍ച്ച ചെയ്യേണ്ടതു തന്നെയാണ്‌. തുടരുക ഭാവുകങ്ങള്‍